പാറശ്ശാല ഷാരോൺ രാജ് വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

Published : Feb 01, 2023, 04:21 PM IST
 പാറശ്ശാല ഷാരോൺ രാജ് വധം:  ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

Synopsis

കഷായത്തിൽ വിഷം കലര്‍ത്തി ഷാരോണിനെ ഗ്രീഷ്മ കൊന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം.

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മൽ കുമാര്‍ നായര്‍ക്ക് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മൽ കുമാറിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് പാറശ്ശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കിൽ രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥ. തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചു എന്നായിരുന്നു നിര്‍മ്മൽ കുമാറിനെതിരായ കുറ്റം. ഗ്രീഷ്മയുടെ അമ്മയ്ക്ക് നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്നു. കഷായത്തിൽ വിഷം കലര്‍ത്തി ഷാരോണിനെ ഗ്രീഷ്മ കൊന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം.

PREV
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം