കലോത്സവങ്ങൾ പണക്കൊഴുപ്പിന്റെ മേള? സംഘനൃത്തത്തിന് ചെലവാകുന്നത് രണ്ടര ലക്ഷം മുതൽ നാലര ലക്ഷം വരെ

Published : Jan 04, 2023, 11:37 AM ISTUpdated : Jan 04, 2023, 11:53 AM IST
കലോത്സവങ്ങൾ പണക്കൊഴുപ്പിന്റെ മേള? സംഘനൃത്തത്തിന് ചെലവാകുന്നത് രണ്ടര ലക്ഷം മുതൽ നാലര ലക്ഷം വരെ

Synopsis

നർത്തകർ തമ്മിലുള്ള യോജിപ്പ്, വേഷവിധാനവും വേഷത്തിന്റെ യോജിപ്പും, ചലനം, താളം, അവതരണം എന്നിവയാണ് സംഘനൃത്തത്തിൽ വിജയിക്കാൻ ആവശ്യം വേണ്ടതെന്ന് കലോത്സവ മാനുവലിൽ പറയുന്നു.

കോഴിക്കോട്: കലോത്സവത്തിലെ സംഘ നൃത്തത്തിനായി ചെലവഴിക്കുന്നത് ലക്ഷങ്ങൾ. പണക്കൊഴുപ്പില്ലാത്ത മേള എന്ന് കാലങ്ങളായി കേൾക്കുന്ന  ഒന്നാണെങ്കിലും കലോത്സവങ്ങളിലെ സംഘനൃത്തത്തിന് ചെലവാകുന്ന പണത്തിന്റെ കണക്ക് ഞെട്ടിപ്പിക്കും. ഓരോ സംഘത്തെയും വേദിയിലെത്തിക്കാൻ എത്ര ചെലവാക്കിയെന്ന് അറിയാം. അമ്പതിനായിരം രൂപ സബ്ജില്ല മത്സരങ്ങൾക്ക് വേണ്ടി വരും. സ്റ്റേറ്റ് തലത്തിലും ഫിഫ്റ്റി വരും. മേക്കപ്പ്, ഡ്രെസ്, പ്രാക്റ്റീസ് എല്ലാത്തിനും കൂടി. ഏകദേശം രണ്ടരലക്ഷം രൂപയോളം ചെലവ് വരുമെന്ന് അധ്യാപകരിലൊരാൾ പറയുന്നു. സംഘ നൃത്തത്തിനായി നാലര ലക്ഷത്തിനടുത്ത് ചെലവ് വരുമെന്ന് മറ്റൊരധ്യാപകന്റെ വെളിപ്പെടുത്തൽ.

വർണശബളമായ വേഷങ്ങളും ചമയവും രം​ഗത്തുപയോ​ഗിക്കുന്ന വസ്തുക്കളുമെല്ലാം കണ്ടാൽ ആരും പറയും പണമൊഴുക്കിയേ തീരൂ.  ഇതൊക്കെ ആർഭാടമല്ലേ എന്നും തോന്നാം. എന്നാൽ സംഘനൃത്തങ്ങൾ കളർഫുൾ ആകണം എന്നാണ് എല്ലാ അധ്യാപകരും സ്കൂളും ആ​ഗ്രഹിക്കുന്നത്. മേളകൾ ഭം​ഗിയാക്കണമെങ്കിൽ സംഘ നൃത്തം വേണം. ഏറ്റവും മോടിയായി, മേക്കപ്പും ഡ്രെസും ഒക്കെ വന്നാലേ അത് ഭം​ഗിയാകുകയുള്ളൂ എന്ന് അധ്യാപകന്റെ വാക്കുകൾ.

നർത്തകർ തമ്മിലുള്ള യോജിപ്പ്, വേഷവിധാനവും വേഷത്തിന്റെ യോജിപ്പും, ചലനം, താളം, അവതരണം എന്നിവയാണ് സംഘനൃത്തത്തിൽ വിജയിക്കാൻ ആവശ്യം വേണ്ടതെന്ന് കലോത്സവ മാനുവലിൽ പറയുന്നു. മാർക്കിടൽ രീതിക്ക് മാറ്റം വരുത്താതെയോ മാനുവൽ പരിഷ്കരിക്കാതെയോ ചെലവ് കുറയുമെന്ന പ്രതീക്ഷ വേണ്ട.  

 

കലാമത്സരങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രി, ജഡ്ജിമാരെ കർശനമായി നിരീക്ഷിക്കും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി
ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല