ആറ് കോടിയുടെ ഫാം സ്വന്തമാക്കി? സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം

Published : Jan 04, 2023, 11:29 AM ISTUpdated : Jan 04, 2023, 12:33 PM IST
ആറ് കോടിയുടെ ഫാം സ്വന്തമാക്കി? സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം

Synopsis

സംസ്ഥാന നിർവാഹക സമിതി അംഗം കെകെ അഷ്റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്

പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ ആഭ്യന്തര അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരെ അന്വേഷണ കമ്മീഷന്‍. അടൂരില്‍ ആറു കോടിയുടെ ഫാം സ്വന്തമാക്കിയെന്ന് ആക്ഷേപത്തിലാണ് പരിശോധന. സംസ്ഥാന നിർവാഹക സമിതി അംഗം കെകെ അഷ്റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. തനിക്കെതിരെ പരാതിയുള്ളതായും പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചതായും അറിയില്ലെന്ന് കുറ്റാരോപിതനായ എ പി ജയൻ പ്രതികരിച്ചു. ഇങ്ങനെയൊരു കാര്യം താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തത്കാലം പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം