അടിമുടി ദുരൂഹത; മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു, മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തു

Published : May 12, 2024, 06:09 AM IST
അടിമുടി ദുരൂഹത; മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു, മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തു

Synopsis

ആറംഗ സംഘം അക്രമം നടത്തിയെന്നാണ് ഇലവുംതിട്ട പൊലീസിന്‍റെ എഫ്ഐആർ. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. 

പത്തനംതിട്ട മെഴുവേലിയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആലക്കോട് സ്വദേശി പ്രിൻസിന്റെ വീട്ടുവളപ്പിൽ കയറിയാണ് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. ജനാലകൾ അടിച്ചുതകർത്ത സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമിച്ചു. സിസിടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആറംഗ സംഘം അക്രമം നടത്തിയെന്നാണ് ഇലവുംതിട്ട പൊലീസിന്‍റെ എഫ്ഐആർ. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളെയും അവർക്ക് പിന്നിലുള്ള വ്യക്തികളെയും അധികം വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉറപ്പിച്ചൊരു നിലപാട് പറയാൻ കോൺഗ്രസ് നേതാക്കൾക്ക് ഭയം? രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരമില്ല!
കോഴിക്കോട് ബൈക്ക് യാത്രക്കാരന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്