
തിരുവനന്തപുരം: അൻവറിന് പിന്നിൽ സിപിഎമ്മിലെ വലിയ താപ്പാനകളെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട്. അൻവറിനും ജലീലിനും റസാഖിനും പിന്നിൽ സിപിഎമ്മിലെ വലിയ സംഘമുണ്ടെന്നും എംകെ മുനീർ പറഞ്ഞു. സിപിഐയും എൽഡിഎഫിലെ മറ്റ് പാർട്ടികളും നിലപാട് പറയണം. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷത്തെ ഒരു സംഘമുണ്ടെന്നും മുനീർ. ഇത് സിപിഎമ്മിലെ സ്ഫോടനാത്മകമായ സാഹചര്യത്തിന്റെ ചെറിയ പ്രതിഫലനം മാത്രമാണ്. വിഷയം യുഡിഎഫ് ഗൗരവമായി ചർച്ച ചെയ്യുമെന്നും മുനീർ വ്യക്തമാക്കി.