
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ നീട്ടിവെക്കണമെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ശക്തമായതോടെ പാർട്ടിയിൽ ഐക്യം നഷ്ടമായി. നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കമാന്റിനെ അറിയിക്കും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോൺഗ്രസിനുള്ള ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമായി മാറിയിരുന്നു. എ ഗ്രൂപ്പ് രാഹുൽ മാങ്കൂട്ടത്തിനെ രംഗത്തിറക്കിയപ്പോൾ അബിൻ വർക്കിയെയാണ് ഐ ഗ്രൂപ് പിന്തുണച്ചത്. നേരത്തെ, കെ സി വേണുഗോപാൽ പക്ഷത്തിൽ നിന്ന് ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. കോൺഗ്രസിലെ സതീശൻ-സുധാകരൻ ദ്വന്ദത്തിനെതിരെ ഒന്നിക്കാൻ എ,ഐ ഗ്രൂപ്പുകൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിനിയോഗിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഓരോ ഗ്രൂപ്പും വ്യത്യസ്ത സ്ഥാനാർഥികളുമായി രംഗത്തെത്തുകയായിരുന്നു.
കടുത്ത അനിശ്ചിതത്വത്തിനൊടുവിലാണ് രാഹൂൽ മാങ്കൂട്ടം എ ഗ്രൂപ് സ്ഥാനാർഥിയായത്. നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തെ നിർദേശിച്ചത്. എന്നാൽ, മാങ്കൂട്ടത്തിന് ആദ്യഘട്ടത്തിൽ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതായിരുന്നു അതൃപ്തിക്ക് കാരണം. മറ്റൊരു യുവനേതാവ് കെ എം അഭിജിത്തിന്റെ പേരും ഉയർന്നുവന്നു. അഭിജിത്തിന് നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.
കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല, ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റി: സുധാകരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam