അജിതയുള്‍പ്പെടെയുള്ളവരെ വെടിവെച്ചു കൊന്നത് ചതിയിലൂടെ, ഉത്തരവാദി പിണറായി സർക്കാർ: ​ഗ്രോ വാസു

Published : Sep 11, 2023, 01:25 PM ISTUpdated : Sep 11, 2023, 01:26 PM IST
അജിതയുള്‍പ്പെടെയുള്ളവരെ വെടിവെച്ചു കൊന്നത് ചതിയിലൂടെ, ഉത്തരവാദി പിണറായി സർക്കാർ: ​ഗ്രോ വാസു

Synopsis

കേസ് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇന്നും മുദ്രാവാക്യം വിളിയോടെയാണ് വാസു കോടതിയിലെത്തിയത്. 

തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിൽ ചതിയിലാണ് അജിത ഉൾപ്പെടെയുള്ളവരെ വെടിവെച്ച് കൊന്നതെന്ന് ​ഗ്രോ വാസു കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകൂടമാണ് ഉത്തരവാദികളെന്നും വാസു പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇന്നും മുദ്രാവാക്യം വിളിയോടെയാണ് വാസു കോടതിയിലെത്തിയത്. 

പശ്ചിമഘട്ട മലനിരകളിൽ എട്ടു പേരെ പോലീസ് കൊലപ്പെടുത്തിയത് ചതിയിലൂടെയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു കോടതിയിൽ. പിണറായി വിജയൻ ഭരണകൂടമാണ് ഇതിന് ഉത്തരവാദിയെന്നും വാസു പറഞ്ഞു. ഗ്രോ വാസുവിനെതിരായ കേസിൽ സാക്ഷി മൊഴികൾ വായിച്ചു കേൾപ്പിച്ച ശേഷമായിരുന്നു പരാമർശം. കേസ് നാളത്തേക്ക് മാറ്റിയ കോടതി വാസുവിന് പറയാൻ ഉള്ള കാര്യങ്ങൾ നാളെ കോടതിയിൽ പറയാമെന്നും വ്യക്തമാക്കി. 

അതെ സമയം വാസു ഇന്നും കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചു. ആരെയും കോടതി വരാന്തയിൽ മുദ്രാവാക്യം വിളിക്കാൻ അനുവദിക്കരുതെന്ന കോടതിയുടെ കർശന നിർദേശം നിലനിൽക്കേയാണ് വാസു മുദ്രാവാക്യം വിളിച്ചത്. നിലമ്പുരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് വാസു അറസ്റ്റിലായത്. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസിൽ ജാമ്യമെടുക്കാനോ പിഴയടക്കാനോ തയ്യാറാവാത്തതിനെ തുടർന്നു ഒന്നര മാസമായി വാസു ജയിലിൽ തുടരുകയാണ്.

ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസ്, വിഷയം നിയമസഭയിൽ ഉന്നയിക്കും: വി ഡി സതീശൻ

ചതിയിലൂടെയാണ് അജിത ഉൾപ്പെടെയുള്ളവരെ വെടിവച്ചു കൊന്നതെന്ന് ഗ്രോ വാസു


 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം