
തൃശ്ശൂര്‍: GST സ്വർണ്ണ റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍.5 കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി വെട്ടിപ്പ്.പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചത്. വിശദ പരിശോധനയ്ക്ക് പ്രത്യേക സംഘം തയ്യാറെടുക്കുകയാണ്.41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കി. 90 ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാനാണ് ജി എസ് ടി സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശം
കള്ളക്കടത്ത് മേഖലയെ തിരിഞ്ഞുനോക്കാതെ നിയമപരമായി രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാര,നിർമാണശാലകളിൽ മാത്രം റെയ്ഡ് നടത്തി ജിഎസ്ടി ഉദ്യോഗസ്ഥർ മേഖലയെ ആകെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണം പിടിച്ചതിന്റെയും നികുതി വെട്ടിപ്പിന്റെയും ഒക്കെ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണ് ഉദ്യോഗ്സഥരെന്നും സംഘടന സംസ്ഥാനജനറൽ സെക്രട്ടറി കെ സുരേന്ദ്രനും ട്രഷറർ എസ് അബ്ദുൽ നാസറും കുറ്റപ്പെടുത്തി. സർക്കാരിലേക്ക് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന സ്വർണ വ്യാപാര മേഖല തകർക്കാൻ മാത്രമേ അനാവശ്യ റെയ്ഡുകൾ ഉപകരിക്കു എന്നും സംഘടനാനേതാക്കൾ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam