'രാഹുലിന്‍റെ കേസ് ഗുജറാത്തിലെ കോണ്‍ഗ്രസ് മര്യാദക്ക് നടത്തിയില്ല,ഒന്നും സംഭവിക്കില്ലെന്നായിരുന്നു ആത്മവിശ്വാസം'

Published : Mar 26, 2023, 02:38 PM IST
'രാഹുലിന്‍റെ കേസ് ഗുജറാത്തിലെ കോണ്‍ഗ്രസ് മര്യാദക്ക് നടത്തിയില്ല,ഒന്നും സംഭവിക്കില്ലെന്നായിരുന്നു ആത്മവിശ്വാസം'

Synopsis

തൂക്കികൊല്ലാൻ വിധിക്കപ്പെട്ട ആൾക്ക് പോലും എന്താണ് ആഗ്രഹം എന്ന് പറയാൻ പറ്റും,രാഹുലിന് അതും നിഷേധിക്കപ്പെട്ടുവെന്ന് എഴുത്തുകാരന്‍ ടി പദ്മനാഭന്‍

കണ്ണൂര്‍:രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത്തിൽ പ്രതിഷേധിച്ചു കണ്ണൂർ ഡിസിസി നടത്തുന്ന സത്യാഗ്രഹം ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്‍റെ  അപകടവസ്ഥക്ക് കാരണമായതിൽ ഗുജറാത്തിലെ കോൺഗ്രസുകാർക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രാഹുലിനെതിരായ കേസ് മര്യാദക്ക് അവർ നടത്തിയില്ല.ഒന്നും സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസം ആണ് ഒന്നും ചെയ്യാതെ ഇരിക്കാൻ കാരണം. ഒരു കാര്യം ഭരണാധികാരികൾ ഓർക്കണം.കാലമാണ് ഏറ്റവും വലിയ വിധികർത്താവ്.ആ വിധികർത്താവിന്‍റെ  അന്തിമ വിധി വരുമ്പോൾ ഇന്നത്തെ ഭരണാധികാരികളുടെ തീരുമാനം കീഴ്മേൽ മറിയും.അതിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഇപ്പോൾ അപകടവസ്ഥയിലായതിൽ ഗുജറാത്തിലെ കോൺഗ്രസുകാർക്കും പങ്കുണ്ട്.പരിഷ്കൃത സമൂഹത്തിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട ആൾക്ക് പോലും എന്താണ് ആഗ്രഹം എന്ന് പറയാൻ പറ്റാറുണ്ട്.രാഹുലിന് അതും നിഷേധിക്കപ്പെട്ടു . ഈ അവകാശം പോലും നടക്കാൻ പറ്റാത്ത രാജ്യമാണ് നമ്മുടേതെന്നും ടി പദ്മനാഭന്‍ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത