കേരളത്തിന്റെ ഈ പദ്ധതി കണ്ട് ​ഗുജറാത്തും കൊതിച്ചുപോയി! അവർക്കും വേണം, പഠിക്കാനായി കൊച്ചിയിലെത്തും

Published : Nov 02, 2024, 04:19 PM IST
കേരളത്തിന്റെ ഈ പദ്ധതി കണ്ട് ​ഗുജറാത്തും കൊതിച്ചുപോയി! അവർക്കും വേണം, പഠിക്കാനായി കൊച്ചിയിലെത്തും

Synopsis

കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ താപി നദിയില്‍ വാട്ടര്‍ മെട്രോ സൗകര്യമൊരുക്കുകയാണ് സൂറത്ത് കോര്‍പ്പറേഷന്‍റെ ലക്ഷ്യം. 

സൂറത്ത്: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ താപി നദിയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ (എസ്എംസി). 33 കിലോമീറ്റർ ദൈർഘ്യമുള്ള വാട്ടർ മെട്രോ സംവിധാനമാണ് ആലോചിക്കുന്നത്. ഇതിനായി സൂറത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം അടുത്ത ദിവസം കൊച്ചിയിലെത്തും. രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ സിറ്റിയാകാനുള്ള ഒരുക്കത്തിലാണ് സൂറത്ത്. 
70 ലക്ഷത്തോളം വരുന്ന സൂറത്തിലെ ജനസംഖ്യാ കണക്കിലെടുത്ത് കണക്റ്റിവിറ്റി വർധിപ്പിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ബാരേജ് പദ്ധതിയോടെ, താപി നദിയിലെ വെള്ളം വലക് മുതൽ റുന്ദ് വരെ 33 കിലോമീറ്റർ ദൂരത്തിൽ നിലനിൽക്കും. ഇതിനുപുറമെ, താപി നദീതീര പദ്ധതിയും പുരോഗമിക്കുകയാണ്. നദിയുടെ ഇരു കരകളിലും കായൽ ഭിത്തി നിർമിക്കാനും പദ്ധതിയുണ്ട്. വാട്ടർ മെട്രോ സേവന പദ്ധതിയുടെ സാധ്യത കണക്കിലെടുത്ത്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി എസ്എംസി ബന്ധപ്പെട്ടിരുന്നു.

Read More.. 'ഏതാണ്ട് 10000-12000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരും, ഗുണവും കേന്ദ്രത്തിന്'; കേരളത്തോടുള്ള ചതിയെന്ന് വാസവൻ

കൊച്ചി വാട്ടർ മെട്രോയുടെ ടീമുകൾ സൂററ്റിലെത്തി മാർ​ഗ നിർദേശം നൽകുമെന്ന് സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ശാലിനി അഗർവാൾ പറഞ്ഞു. ഫ്രഞ്ച് വികസന ഏജൻസിയും സഹായം വാ​ഗ്ദാനം നൽകിയിട്ടുണ്ട്. വാട്ടർ മെട്രോ ഫെറി സർവീസുകൾക്ക് സിറ്റി ബസുകളിലേക്കും മെട്രോ റെയിൽവേകളിലേക്കും കണക്റ്റിവിറ്റി ഉണ്ടായിരിക്കുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു, ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തു'; കുറിപ്പുമായി ശ്രീനിജന്‍
എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്