'രക്ഷാപ്രവർത്തകർ സേഫ്': നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ തല്ലിയ ഗൺമാന്മാർക്ക് ക്ലീൻ ചിറ്റ്

Published : Oct 03, 2024, 09:57 PM ISTUpdated : Oct 03, 2024, 10:01 PM IST
'രക്ഷാപ്രവർത്തകർ സേഫ്': നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ തല്ലിയ ഗൺമാന്മാർക്ക് ക്ലീൻ ചിറ്റ്

Synopsis

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. ഇവർക്കെതിരായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകി.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്നുമാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കേസിന് പര്യാപ്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ ഹാജരാക്കാൻ മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയെങ്കിലും യാതൊരു ദൃശ്യങ്ങളും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'