'പിവി അൻവർ മതസ്‌പർദ്ധ വളർത്തുന്ന പ്രചാരണം നടത്തുന്നു'; എംഎൽഎക്കെതിരെ തൃശ്ശൂർ പൊലീസിന് പരാതി

Published : Oct 03, 2024, 07:58 PM IST
'പിവി അൻവർ മതസ്‌പർദ്ധ വളർത്തുന്ന പ്രചാരണം നടത്തുന്നു'; എംഎൽഎക്കെതിരെ തൃശ്ശൂർ പൊലീസിന് പരാതി

Synopsis

നിലമ്പൂർ എംഎൽഎ പിവി അൻവറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയും വക്കീൽ നോട്ടീസ് അയച്ചു

തൃശ്ശൂർ: പി.വി അൻവർ എംഎൽഎക്കെതിരെ തൃശൂർ സിറ്റി പൊലീസിന് പരാതി. സമൂഹത്തിൽ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ  പ്രചരണം നടത്തുന്നതായി ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇടതുപ്രവർത്തകൻ കെ കേശവദേവാണ് പരാതിക്കാരൻ. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെ വർഗീയവാദി, മുസ്‌ലിം വിരോധി എന്നിങ്ങനെ ആരോപിച്ച് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. 

അതിനിടെ നിലമ്പൂർ എംഎൽഎ പിവി അൻവറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയും വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് അൻവർ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്നയാള്‍ക്ക് വെട്ടേറ്റു; വാണിയംപാറയിൽ സാമ്പത്തിക തര്‍ക്കത്തിനിടെ വയോധികന് വെട്ടേറ്റു
അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെയുടെ അംഗീകാരം