Gun shot : തിരുവനന്തപുരത്ത് യുവാവിന് തലക്ക് വെടിയേറ്റു, പ്രതി പിടിയിൽ

Published : Mar 13, 2022, 06:46 AM ISTUpdated : Mar 13, 2022, 06:51 AM IST
Gun shot : തിരുവനന്തപുരത്ത് യുവാവിന് തലക്ക് വെടിയേറ്റു, പ്രതി പിടിയിൽ

Synopsis

കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു ആക്രമണമുണ്ടായത്. ഇയാലെ പൊലീസ് പുലർച്ചയോടെ പിടികൂടിയതായാണ് വിവരം. ഇയാൾക്കൊപ്പമുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്

തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. പാങ്ങോട് വർക്ക് ഷോപ്പ് നടത്തുന്ന വിനിത് എന്നയാളാണ് വെടിവെച്ചതെന്നാണ് ദ്യക്സാക്ഷികൾ പറയുന്നത്. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് പുലർച്ചയോടെ പിടികൂടിയതായാണ് വിവരം. ഇയാൾക്കൊപ്പമുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും. കടയ്ക്കൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി