മാവോയിസ്റ്റ് സാന്നിധ്യമുള്ള കാട്ടില്‍ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ; പൊലീസ് അല്ലെന്ന് എസ്പി

Published : Aug 03, 2019, 09:05 AM ISTUpdated : Aug 03, 2019, 09:07 AM IST
മാവോയിസ്റ്റ് സാന്നിധ്യമുള്ള  കാട്ടില്‍ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ; പൊലീസ് അല്ലെന്ന് എസ്പി

Synopsis

മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന വഴിക്കടവ് മരുതയിലെ വനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചു. ഓ​ഗസ്റ്റ് 28-ന് മാവേയിസ്റ്റുകൾ രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വനത്തിൽ ടാസ്ക് ഫോഴ്സ് പരിശോധന സംഘടിപ്പിച്ചിരുന്നു.   

മലപ്പുറം: വഴിക്കടവ് മരുതയിലെ വനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചു. വനത്തിൽ തമിഴ്നാട്, കേരള സംയുക്ത ടാസ്ക് ഫോഴ്സ് പരിശോധന നടത്തുന്നതിനിടെയാണ് വെടിയൊച്ച കേട്ടതെന്നും നാട്ടുകാർ പറഞ്ഞു. ഓ​ഗസ്റ്റ് 28-ന് മാവോയിസ്റ്റുകൾ രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാസ്ക് ഫോഴ്സ് വനത്തിൽ പരിശോധന സംഘടിപ്പിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന മേഖലയാണ് മരുതയിലെ ഈ വനപ്രദേശം.

എന്നാൽ, കേരളാ പൊലീസും തമിഴ്നാട് പൊലീസും വെടിയുതിർത്തിട്ടില്ലെന്ന് മലപ്പുറം എസ്‍പി പറഞ്ഞു. മാവോയിസ്റ്റുകൾ വെടിയുതുർത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും എസ്‍പി വ്യക്തമാക്കി. മേഖലയിൽ ടാക്സ് പൊലീസ് പരിശോധന തുടരുകയാണ്. അതിർത്തിയിൽ തമിഴ്നാട് പൊലീസും പരിശോധന നടത്തുന്നുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി
കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും