ദുരിതാശ്വാസ നിധിയിലെ 10 കോടി; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ കാര്യത്തിൽ തീരുമാനമായില്ലെന്ന് ഗുരുവായൂർ ദേവസ്വം

By Web TeamFirst Published Dec 18, 2020, 7:56 PM IST
Highlights

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം  10 കോടി രൂപ  സംഭാവനയായി നൽകിയ നടപടി ചട്ട വിരുദ്ധമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 
 

കൊച്ചി: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമോയെന്നതില്‍ തീരുമാനമായില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ്. അന്തിമ തീരുമാനം ഈ മാസം 22 ന് ചേരുന്ന ഭരണ സമിതി യോഗത്തിന് ശേഷമെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം  10 കോടി രൂപ  സംഭാവനയായി നൽകിയ നടപടി ചട്ട വിരുദ്ധമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ  അവകാശി ഗുരുവായൂരപ്പനാണ്.  ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം  ചുമതല. ദേവസ്വം നിയമത്തിനുള്ളില്‍ നിന്ന് മാത്രമാണ് ഭരണസമതിയ്ക്ക് പ്രവർത്തിക്കാനാകുക. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്  ദേവസ്വത്തിന്‍റെ  പ്രവർത്തന പരിധിയിൽ വരില്ലെന്നും ദേവസ്വം ആക്ട് പ്രകാരം മറ്റ് കാര്യങ്ങൾക്ക് പണം ഉപയോഗിക്കാൻ ആകില്ലെന്നും ജസ്റ്റിസ്സുമാരായ  എ ഹരിപ്രസാദ്, അനു ശിവരാമൻ, എം ആർ അനിത  എന്നിവർ  അടങ്ങിയ ഫുൾ ബഞ്ച്  കണ്ടെത്തിയിരുന്നു. 

click me!