
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇതിന് മുന്നോടിയായി ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം ക്ഷേത്രത്തിൽ നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കുന്ന ആനയോട്ടത്തിൽ പരിമിതമായ ആളുകൾക്ക് മാത്രമെ അനുമതിയുള്ളൂ.
കൊവിഡ് സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ചടങ്ങുകളില്‍ മാറ്റം വരാത്ത രീതിയില്‍ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മുഖേന 5000 പേര്‍ക്ക് ദര്‍ശനം നടത്താം. ക്ഷേത്രത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഉത്സവത്തിന് നല്‍കിവരുന്ന പ്രസാദ ഊട്ടിന് പകരം തദ്ദേശീയരടക്കമുള്ള ഭക്തര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam