ബിനീഷ് കോടിയേരി ജയിലില്‍ തുടരും; കസ്റ്റഡി കാലാവധി നീട്ടി

Published : Feb 23, 2021, 10:58 PM IST
ബിനീഷ് കോടിയേരി ജയിലില്‍ തുടരും; കസ്റ്റഡി കാലാവധി നീട്ടി

Synopsis

അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും രണ്ടുതട്ടിലെന്നാണ് വിവരം.

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 117 ദിവസമായി ബിനീഷ് അറസ്റ്റിലായിട്ട്. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും രണ്ടുതട്ടിലെന്നാണ് വിവരം. ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേർക്കാതെയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എന്നാല്‍ ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ
അധികൃതർക്ക് പരാതിയില്ല! രാപ്പകലില്ലാതെ 8 പേർ കാവൽ നിന്ന താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് 25 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി