കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകളിൽ ഇനി ​ഗുരുവായൂരും; എങ്ങനെ ബുക്ക് ചെയ്യാം? അറിയേണ്ടതെല്ലാം

Published : Feb 15, 2026, 05:40 PM IST
Guruvayur

Synopsis

യാത്രക്കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യവും സുഖപ്രദമായ ദർശനാനുഭവവും ഉറപ്പാക്കുന്ന ഈ പാക്കേജ് ബുക്ക് ചെയ്യാൻ ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി വിജയകരമായി നടത്തിവരുന്ന ബജറ്റ് ടൂറിസം യാത്രകളിൽ ഗുരുവായൂർ ദർശന യാത്രകളും ആരംഭിച്ച് കെഎസ്ആർടിസി. വിനോദവും വിജ്ഞാനവും തീർത്ഥാടനാനുഭവവും ഒരുമിച്ചുചേർക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ബജറ്റ് ടൂറിസം യാത്രകൾ ഇതിനകം തന്നെ ജനശ്രദ്ധ നേടിയവയാണ്. യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക യാത്രകൾ ആരംഭിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തമായും സുഖകരമായും ദർശനാനുഭവം ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ ബഡ്ജറ്റ് ടൂറിസം ഒരുക്കിയിട്ടുണ്ട്. കൂടാതെ മിതമായ നിരക്കിൽ താമസ സൗകര്യവും യാത്രയിലുടനീളം മാർഗനിർദ്ദേശം നൽകുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനവും ലഭ്യമാണ്. കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ബുക്കിംഗിനുമായി ചുവടെ നൽകിയിട്ടുള്ള ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാം.

തിരുവനന്തപുരം നോര്‍ത്ത് – 9188619378

തിരുവനന്തപുരം സൗത്ത് – 9188938522

കൊല്ലം – 9188938523

പത്തനംതിട്ട – 9188938524

ആലപ്പുഴ – 9188938525

കോട്ടയം – 9188938526

ഇടുക്കി – 9188938527

എറണാകുളം – 9188938528

തൃശൂര്‍ – 9188938529

പാലക്കാട് – 9188938530

മലപ്പുറം – 9188938531

കോഴിക്കോട് – 9188938532

വയനാട് – 9188938533

കണ്ണൂര്‍ & കാസര്‍കോഡ് – 9188938534

സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ – 9188938521

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുഞ്ഞുമാലാഖ മടങ്ങി, ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം, മടക്കം നാല് കുരുന്നുകൾക്ക് പുതുജീവനേകി
സ്ഥിരീകരിച്ച് പ്രേംകുമാർ, കെസി വേണുഗോപാലുമായി സംസാരിച്ചു, ചലച്ചിത്ര അക്കാദമിയിൽ നിന്ന് മാറ്റിയതടക്കം ചർച്ചയായി; നാളെ കൂടിക്കാഴ്ചയില്ല