വിവാഹ വിരുന്നിൽ മദ്യം വിളമ്പാത്തതിനെത്തുടർന്ന് കയ്യേറ്റം, വധുവിനും വരനും ഉൾപ്പെടെ അയൽവാസികളുടെ മർദനം

Published : Apr 02, 2026, 11:24 AM IST
gwalior-wedding-attack-neighbours-beat-couple-over-liquor

Synopsis

മധ്യപ്രദേശിലെ ഗ്വാളിയാറിൽ വിവാഹത്തിന് മദ്യം വിളമ്പാത്തതിന്‍റെ പേരിൽ മർദനം. മദ്യം നൽകാത്തതിന്‍റെ പേരിൽ അയൽവാസികളാണ് വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മർദിച്ചത്

ഗ്വാളിയാ‌ർ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ വിവാഹത്തിന് മദ്യം വിളമ്പാത്തതിന്‍റെ പേരിൽ മർദനം. മദ്യം നൽകാത്തതിന്‍റെ പേരിൽ അയൽവാസികളാണ് വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മർദിച്ചത്. വധു ചടങ്ങിലേക്കെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഒരു സംഘം അയൽവാസികൾ സ്ഥലത്തെത്തി വരനോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെയായിരുന്നു മർദനം. വരനെ മ‍ദിക്കുന്നത് തടയാനെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങൾക്കും മർദനമേറ്റിട്ടുണ്ട്. അക്രമണത്തിന് പിന്നാലെ അയൽവാസികൾ വീട്ടിലെ ലൈറ്റുകളും പണവും മോഷ്ടിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും; യുഡിഎഫ് പ്രകടനപത്രിക
നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562