മലപ്പുറത്ത് ഗ്യാസ് ലീക്കായി ഹോട്ടലിൽ തീപിടുത്തം; ഷട്ടർ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം

Published : Oct 18, 2019, 02:24 PM ISTUpdated : Oct 18, 2019, 02:25 PM IST
മലപ്പുറത്ത് ഗ്യാസ് ലീക്കായി ഹോട്ടലിൽ തീപിടുത്തം; ഷട്ടർ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം

Synopsis

ഹോട്ടൽ ജീവനക്കാർ പള്ളിയിൽ പോയിരുന്നതിനാൽ ഹോട്ടൽ അടച്ചിട്ടിരുന്നു. ഈ സമയത്ത് ഹോട്ടലിലെ ​ഗ്യാസ് ലീക്കായി വലിയ ശബ്ദത്തോടെ ഷട്ടർ അടക്കം പൊട്ടിത്തെറിച്ചു.

മലപ്പുറം: മലപ്പുറം കോട്ടക്കുന്നിൽ ഗ്യാസ് ലീക്കായി ഹോട്ടലിൽ തീപിടുത്തം. വലിയ പൊട്ടിത്തെറിയോടെ ഹോട്ടലിന്റെ ഷട്ടർ തകർന്നു. സംഭവം നടക്കുമ്പോൾ കട അടച്ചിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകട സാധ്യത പൂർണമായും ഒഴിവായിട്ടുണ്ട്. 

കുന്നുമ്മൽ  പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ഫ്രൂസോ എന്ന ഹോട്ടലിലാണ് അപകടം നടന്നത്. ഹോട്ടൽ ജീവനക്കാർ പള്ളിയിൽ പോയിരുന്നതിനാൽ ഹോട്ടൽ അടച്ചിട്ടിരുന്നു. ഈ സമയത്ത് ഹോട്ടലിലെ ​ഗ്യാസ് ലീക്കായി വലിയ ശബ്ദത്തോടെ ഷട്ടർ അടക്കം പൊട്ടിത്തെറിച്ചു. മറുവശത്തുള്ള കടയുടെ ചില്ലും ഇതിന്റെ ആഘാതത്തിൽ പൊട്ടിത്തെറിച്ചിട്ടുണ്ട്.

ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. കടക്കുള്ളിലെ നാശനഷ്ടങ്ങൾ ഒഴിച്ചാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. 
 

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി