'ഫോൺ സ്വിച്ച് ഓഫ്, ക്ലിനിക്ക് പൂട്ടി'; ഹാദിയയെ കാണാനില്ലെന്ന് അച്ഛന്റെ ഹേബിയസ് കോർപ്പസ് ഹർജി; ഇന്ന് കോടതിയിൽ

Published : Dec 12, 2023, 07:03 AM IST
'ഫോൺ സ്വിച്ച് ഓഫ്, ക്ലിനിക്ക് പൂട്ടി'; ഹാദിയയെ കാണാനില്ലെന്ന് അച്ഛന്റെ ഹേബിയസ് കോർപ്പസ് ഹർജി; ഇന്ന് കോടതിയിൽ

Synopsis

ഏതാനും ആഴ്ചകളായ മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹർജിയിൽ പറയുന്നു.

കൊച്ചി : ഡോ. അഖില എന്ന ഹാദിയയെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏതാനും ആഴ്ചകളായ മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബ‌ഞ്ചാണ് ഹർജി പരിഗണിക്കുക. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇല്സാം മതം സ്വീകരിക്കുകയും  മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയപ്രശ്നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.  

 

 

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി