കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ പകുതിയും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

Published : Jun 17, 2019, 11:53 AM ISTUpdated : Jun 17, 2019, 12:05 PM IST
കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ പകുതിയും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

Synopsis

ആകെ 3,73,688 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


തിരുവനന്തപുരം: കേരളത്തില്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിലേറെയും പശ്ചിമ ബംഗാളില്‍ നിന്ന്. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ആവാസ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കാണ് ഇത്. 

ആകെ 3,73,688 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1,57,843 ലക്ഷം പേരും പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്ന് മന്ത്രി സഭയില്‍ വച്ച രേഖകളില്‍ പറയുന്നു. അതേസമയം ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളും ധാരാളമുള്ളതിനാല്‍ സംസ്ഥാനത്തെ മറുനാടന്‍ തൊഴിലാളികളുടെ യഥാര്‍ത്ഥ എണ്ണം ഇതിലുമേറയായിരിക്കും. 

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ