
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് ആശ്വാസം. ഇദ്ദേഹത്തിൻ്റെ വാദം ശരിവെച്ച് കൊണ്ട് കേസിലെ പ്രതി അനന്തുവും രംഗത്ത് വന്നു. ഇന്ന് കോടതിയിൽ ഹാജരാക്കനെത്തിച്ചപ്പോഴായിരുന്നു അനന്തുവിൻ്റെ പ്രതികരണം. മാത്യു കുഴൽനാടൻ എംഎൽഎ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോടതിയിൽ ഹാജരാക്കിയപ്പോൾ തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു പറഞ്ഞു. രാഷ്ട്രീയക്കാരും ജുഡീഷ്യറിയിലെ ഉന്നതരുമടക്കം ഉൾപെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി.