പാതി വില തട്ടിപ്പ്; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്

Published : Feb 06, 2026, 07:48 AM ISTUpdated : Feb 06, 2026, 01:49 PM IST
A. N. Radhakrishnan Half price scam

Synopsis

തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നൽകാതെ കബളിപ്പിച്ചതായിട്ടാണ് പരാതി.

കൊച്ചി: പാതി വില തട്ടിപ്പില്‍ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നൽകാതെ കബളിപ്പിച്ചതായിട്ടാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ എൻ രാധാകൃഷ്ണൻ, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. ബാങ്ക് വിശദാംശങ്ങൾക്ക് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടിയെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം