വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലൊരുങ്ങി; ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്

Published : Mar 01, 2026, 10:15 AM ISTUpdated : Mar 01, 2026, 10:18 AM IST
wayanad township

Synopsis

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യഘട്ട ഉദ്ഘാടനം ചെയ്യുന്നത്. 178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യഘട്ട ഉദ്ഘാടനം ചെയ്യുന്നത്.178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക. ഈ കുടുംബങ്ങൾക്കുള്ള പട്ടയം ഉൾപ്പെടെയുള്ള രേഖകളും ഇന്നു തന്നെ ഔദ്യോഗികമായി കൈമാറും. രണ്ടു മുറികളുള്ള ആയിരം ചതുര അടിയുള്ള വീടും ഏഴ് സെൻറ് ഭൂമിയും ആണ് ദുരന്തബാധിതർക്ക് ലഭിക്കുക. മന്ത്രിമാർ, പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും. കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്സ് ബ്ലോക്കിന്‍റെ നിർമ്മാണ ഉദ്ഘാടനവും പരിപാടിയിൽ മുഖ്യമന്ത്രി നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11ന് കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കയും ഇസ്രായേലും ലോകത്തിന്‍റെയാകെ ശത്രുക്കൾ, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് കടമയെന്ന് എം സ്വരാജ്
മുസ്ലിം വിരുദ്ധത ആരോപിച്ച് വിശ്വരൂപം സിനിമക്കെതിരെ പ്രതിഷേധം; തിയേറ്റർ ആക്രമിച്ച് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടു