'ഹർജി തള്ളിയതിന് 2 കാരണങ്ങൾ'; വീണ്ടും ദുരിതാശ്വാസ നിധിയിൽ പണം നൽകുന്നതിൽ സന്തോഷമെന്ന് സി ഷുക്കൂർ

Published : Aug 09, 2024, 05:07 PM IST
'ഹർജി തള്ളിയതിന് 2 കാരണങ്ങൾ'; വീണ്ടും ദുരിതാശ്വാസ നിധിയിൽ പണം നൽകുന്നതിൽ സന്തോഷമെന്ന് സി ഷുക്കൂർ

Synopsis

മറ്റു അധികാരികളെ സമീപിക്കാതെ നേരിട്ടു കോടതിയെ സമീപിച്ചു എന്നതാണ് ആദ്യത്തെ കാരണം. ഫണ്ട് ദുരുപയോഗം ചെയ്തതിനു തെളിവുകൾ ഹാജരാക്കുവാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് രണ്ടാമത്തെ കാരണം.

കാസര്‍കോട്: വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ഹര്‍ജിക്കാരനും കാസർകോട്ടെ അഭിഭാഷകനുമായ സി ഷുക്കൂർ. രണ്ട് കാരണങ്ങൾ കോടതി നീരീക്ഷിച്ചു എന്നാണ് തന്‍റെ അഭിഭാഷകനിൽ നിന്ന് മനസിലായത്. മറ്റു അധികാരികളെ സമീപിക്കാതെ നേരിട്ടു കോടതിയെ സമീപിച്ചു എന്നതാണ് ആദ്യത്തെ കാരണം. ഫണ്ട് ദുരുപയോഗം ചെയ്തതിനു തെളിവുകൾ ഹാജരാക്കുവാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് രണ്ടാമത്തെ കാരണം.

ഇന്നലെ ഹര്‍ജി ഫയൽ ചെയ്തത് മുതൽ സജീവമായ ചർച്ച ഈ വിഷയത്തിൽ നടന്നു എന്നതു തന്നെ ഒരു പോസിറ്റിവ് കാര്യമായി കാണുന്നുവെന്നും സി ഷുക്കൂര്‍ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം ഫണ്ടുകൾക്ക് മോണിറ്ററിംഗ് വേണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ സമർപ്പിക്കും. ദുരിതാശ്വാസ നിധിയിൽ പണം നൽകിയിട്ടുണ്ട്. ഈ ഹർജി സമർപ്പിച്ച നിലയിൽ വീണ്ടും പണം നൽകുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അതും നൽകുന്നതിൽ സന്തോഷമേയുള്ളുവെന്നും സി ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചിരുന്നു. ഹർജിയിൽ എന്ത് പൊതുതാൽപര്യമാണ് ഉള്ളതെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു.

വയനാട് ദുരന്തത്തിന്‍റെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസവും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. 

'എന്താണ് ഇയാളുടെ യോഗ്യത'; വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ, 'ചെകുത്താനെ'തിരെ കേസ്

എന്താ അഭിനയം! കുറെ നേരം ഫോൺ ബോക്സ് തിരിച്ചും മറിച്ചും നോക്കി, കടക്കാരന്‍റെ ശ്രദ്ധ തെറ്റിയതോടെ മുങ്ങി; അന്വേഷണം

ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കപ്പ് കണ്ണൂരിന്, കലാകിരീടത്തിൽ വീണ്ടും മുത്തമിട്ടു; സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചു, തൃശൂരിന് രണ്ടാം സ്ഥാനം
സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും സതീശന്‍റെ മറുപടി, 'ആരും വർഗീയത പറയരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു, സമുദായ നേതാക്കളെ വിമർശിച്ചിട്ടില്ല'