'എനിക്ക് മാത്രമായി ഒന്നും വേണ്ട, എല്ലാവർക്കും വേണം, കോടതിയുടെ ഇടപെടലിൽ സന്തോഷം'; മറിയക്കുട്ടി

Published : Dec 22, 2023, 04:42 PM ISTUpdated : Dec 22, 2023, 04:58 PM IST
'എനിക്ക് മാത്രമായി ഒന്നും വേണ്ട, എല്ലാവർക്കും വേണം, കോടതിയുടെ ഇടപെടലിൽ സന്തോഷം'; മറിയക്കുട്ടി

Synopsis

തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും മറിയക്കുട്ടി വ്യക്തമാക്കി. 

കൊച്ചി: കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് ഇടുക്കി അടിമാലി സ്വദേശിയായ മറിയക്കുട്ടി. കോടതി തനിക്ക് അനുകൂലമായി പ്രതികരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും മറിയക്കുട്ടി വ്യക്തമാക്കി. അതിനായുള്ള കോടതി ഇടപെടലാണ് ആഗ്രഹിക്കുന്നത്. തന്നെക്കാൾ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്. കോടതിയിൽ സർക്കാർ ഇന്ന് തന്നെ അപമാനിച്ചുവെന്നും സർക്കാർ അനുകൂലമായി നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മറിയക്കുട്ടി പറഞ്ഞു. വിധവ പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് മറിയക്കുട്ടി ഹർജിയുമായി കോടതിയെ സമീപിച്ചത്.

മറിയക്കുട്ടി
 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി