'പ്രതിപക്ഷ ശ്രമം സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ; കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ല': ഗോവിന്ദൻ

Published : Dec 22, 2023, 04:11 PM ISTUpdated : Dec 22, 2023, 04:15 PM IST
'പ്രതിപക്ഷ ശ്രമം സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ; കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ല': ഗോവിന്ദൻ

Synopsis

അക്രമവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണെന്ന് വിമര്‍ശിച്ച എം വി ഗോവിന്ദൻ, ഗവർണർ പരിധികളല്ലാം ലംഘിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

ഭരണ സംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. അക്രമവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍, കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തല്ലുമെന്നാണ് പ്രതിപക്ഷം പറയുന്നത്. തല്ലിയാൽ സഹിക്കേണ്ടി വരും. അടിയും തടയുമാണ് ഇപ്പോൾ നടക്കുന്നത്. എവിടെ വരെയാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറയണമെന്നും ഗോവിന്ദൻ വിമര്‍ശിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം മറച്ച് വെക്കാനാണ് യൂത്ത് കോൺഗ്രസ് അക്രമം അഴിച്ച് വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂർ പൂരം മങ്ങലേൽക്കാതെ നടത്തണമെന്നും ദേവസ്വം മന്ത്രിയടക്കം വിഷയത്തിൽ ഇടപെടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദേവസ്വങ്ങളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ