എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനം; ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം, പ്രാർത്ഥനയ്ക്ക് വേണ്ടിയും പ്രതിഷേധം

Published : Jun 21, 2026, 10:14 AM IST
Harassment at Elohim Global Worship Center

Synopsis

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനത്തിൽ ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം. പ്രാർത്ഥനയ്ക്കായി എത്തിയ ആളുകളും സ്ഥലത്തെത്തിയതോടെ വലിയ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്.

പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനത്തിൽ ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം. പ്രാർത്ഥനയ്ക്കായി എത്തിയ ആളുകളും സ്ഥലത്തെത്തിയതോടെ വലിയ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. ആരാധനാ സ്വാതന്ത്ര്യം നടപ്പിലാക്കണമെന്നും എലോഹി സെൻ്റർ തുറന്നുനൽകണമെന്നുമാണ് ആളുകളുടെ ആവശ്യം. പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ പ്രതിഷേധിക്കുന്നത്. ഇതോടെ പൊലീസ് സ്ഥലത്തെത്തി. വലിയ സംഘർഷാവസ്ഥയാണ് പ്രദേശത്ത് നിലനിൽക്കുന്നത്.

അതിനിടെ, എലോഹിം ഗ്ലോബൽ വർഷിപ്പ് സ്ഥാപന ഉടമയുടെ ഒരു ഫേസ് ബുക്ക് വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാർ കുറ്റവാളികൾ എങ്കിൽ കോടതി ശിക്ഷിക്കട്ടെ എന്നാണ് ഒളിവിൽ ഇരുന്ന് പാസ്റ്റർ ബിനു വാഴമുട്ടം വിഡീയോയിലൂടെ പറയുന്നത്. വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരിക്ക് പല താൽപര്യങ്ങൾ ഉണ്ടെന്നും പറയുന്നു. 

അന്തേവാസികൾക്ക് കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ട്. ഒരു വിദേശ ഫണ്ടും സ്വീകരിച്ചിട്ടില്ല, ഒരു പിരിവും നടത്തിയിട്ടില്ല. ആരാധനാലയത്തിൽ നേരിട്ട് ലഭിക്കുന്ന പണം മാത്രമാണ് ഉപയോഗിക്കുന്നത്. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റിന് വ്യക്തി വൈരാഗ്യമുണ്ട്. പറയുന്നത് വസ്തുത വിരുദ്ധമായ കാര്യങ്ങളാണ്. എലോഹി സ്നേഹത്തണൽ സ്ഥിതി ചെയ്യുന്ന ചെന്നീർക്കര പഞ്ചായത്ത് പ്രസിഡണ്ടിന് ആക്ഷേപങ്ങളില്ല. നിയമനടപടി സ്വീകരിക്കുമെന്നും ഉടമ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും, കുറ്റക്കാരനാണെന്ന് കണ്ടെത്തൽ
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന:വിശദ ചർച്ച വേണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി എം ലിജു