വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന:വിശദ ചർച്ച വേണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി എം ലിജു

Published : Jun 21, 2026, 09:24 AM IST
m liju

Synopsis

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന ചർച്ചയില്ലാതെ നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് എക്സൈസ് മന്ത്രി എം ലിജു. നയം സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ടെന്നും ലിജു പറഞ്ഞു

തിരുവന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയിൽ മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച നടത്താൻ ഒരുങ്ങി എക്സൈസ് മന്ത്രി എം ലിജു. മദ്യത്തിന്റെ വിൽപന ചർച്ചയില്ലാതെ നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം.നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നു. എൽഡിഎഫ് നയം അതേ പടി വേണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്. കൂടാതെ നയം സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ടെന്നും ലിജു പറഞ്ഞു.പുതുക്കിയ ബജറ്റിൽ മദ്യത്തിന്റെ തീരുവയിൽ അധിക വരുമാനം പ്രതീക്ഷയുണ്ട്. 387 കോടിയാണ് അധികം പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അതെ സമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയുടെ നിലപാടിൽ ധനവകുപ്പ് ഉറച്ച് നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികാലത്ത് വരുമാനത്തിനുള്ള വഴിയെന്നാണ് ധനവകുപ്പിന്റെ വാദം.

വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്‍റെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികള്‍ എൽഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റിബേഷിനെ ചോദ്യം ചെയ്തതോടെ കുടുങ്ങുമെന്നുറപ്പായി, പിന്നാലെ ഫോണിലെ തെളിവുകൾ നശിപ്പിച്ച് ജിതിൻ ഭാസ്കർ; പൊലീസിനോട് തുറന്നുപറഞ്ഞ് 'പാർട്ടിയുടെ സൈബർ പോരാളി'
സഹിക്കാൻ വയ്യാതായപ്പോൾ നാട്ടുകാർ രംഗത്തെത്തി, ബീക്കണ്‍ ലൈറ്റുമിട്ട് പാഞ്ഞുനടന്ന ഓൾട്ടോ ഒടുവിൻ തട്ടിൻപുറത്ത്; ഇടപെട്ട് മോട്ടോർ വാഹന വകുപ്പ്