പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

Published : Oct 12, 2022, 06:10 AM IST
പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

Synopsis

യുവതി കോടതിയിൽ നൽകിയ മൊഴിപ്പകർപ്പിന് വേണ്ടി വഞ്ചിയൂർ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്ന ആരോപണം കൂടി അന്വേഷണത്തിന്റെ പരിധിയിൽ വരും


തിരുവനന്തപുരം : യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ചെന്ന കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.ഇന്നലെ കോവളം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച യുവതി മൊബൈൽ ഫോണടക്കം തട്ടിയെടുത്തെന്ന് എൽദോസ് ആരോപിക്കുന്നു.എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും.

അതേസമയം യുവതി കോടതിയിൽ നൽകിയ മൊഴിപ്പകർപ്പിന് വേണ്ടി വഞ്ചിയൂർ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്ന ആരോപണം കൂടി അന്വേഷണത്തിന്റെ പരിധിയിൽ വരും

എംഎല്‍എക്ക് വേണ്ടി യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി, 2 പേര്‍ക്കെതിരെയും കേസ്

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി