കുഞ്ഞാലിക്കുട്ടിക്കും സലാമിനും വിയോജിപ്പ്, യൂത്ത് ലീഗിന് പ്രതിഷേധം; രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാനെത്തും?

Published : Jun 06, 2024, 09:35 PM IST
കുഞ്ഞാലിക്കുട്ടിക്കും സലാമിനും വിയോജിപ്പ്, യൂത്ത് ലീഗിന് പ്രതിഷേധം; രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാനെത്തും?

Synopsis

ദില്ലി കെ എം സി സി പ്രസിഡണ്ടാണ് ഹാരിസ് ബീരാൻ

ദില്ലി: സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയായേക്കും. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടേതാണ് തീരുമാനമെന്നാണ് വ്യക്തമാകുന്നത്. മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങിയ നേതാക്കൾക്കടക്കം ഇക്കാര്യത്തിൽ വിയോജിപ്പിലാണ്. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വമാകട്ടെ ഇക്കാര്യത്തിലെ പ്രതിഷേധം ലീഗ് നേതൃത്വത്തെ അറിയിച്ചിച്ചുണ്ട്.

യൂത്ത് ലീഗ് നേതാക്കളെയാകും ഇക്കുറി രാജ്യസഭ സ്ഥാനാർഥിയായി പരിഗണിക്കുക എന്നായിരുന്നു ലീഗ് നേതൃത്വം ആദ്യം നൽകിയ സൂചന. എന്നാൽ പിന്നീട് സാദിഖലി തങ്ങളുടെ തീരുമാനം മാറ്റിയെന്നാണ് വ്യക്തമാകുന്നത്. ദില്ലി കെ എം സി സി പ്രസിഡണ്ടാണ് ഹാരിസ് ബീരാൻ. പ്രഖ്യാപനം സാദിഖലി തങ്ങൾ ഗൾഫ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മാത്രമാകും.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നു; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക