
കോഴിക്കോട്: ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപമുണ്ടായ വിവാദ യോഗത്തിന്റെ മിനുട്സ് ഹാജരാക്കാൻ എംഎസ്എഫ് ജനറൽ സെക്രട്ടറിക്ക് പൊലീസിന്റെ നോട്ടീസ്. കേസന്വേഷിക്കുന്ന ചെമ്മങ്ങാട് പൊലിസാണ് നോട്ടീസ് നൽകിയത്.
ഹരിത നേതാക്കൾ നൽകിയ പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് കേസന്വേഷിക്കുന്ന ചെമ്മങ്ങാട്ടെ വനിതാ പൊലിസ് സ്റ്റേഷൻ എസ് ഐ വിവാദ യോഗത്തിന്റെ മിനുട്സ് ആവശ്യപ്പെട്ടത്. എംഎസ്എഫ് സംസ്ഥാനജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനാണ് ജൂണ് 22 ലെ യോഗത്തിന്റെ മിനുട്സ് ഹാജരാക്കാൻ നോട്ടീസ് നൽകിയത്. തർക്കത്തിൽ ഹരിത നേതാക്കളുടെ പക്ഷത്ത് നിൽക്കുന്ന ലത്തീഫ് അസ്സൽ മിനുട്സ് ഹാജരാക്കിയാൽ അത് ആരോപണവിധേയനായ പി കെ നവാസിന് തിരിച്ചടിയാകും.
അതേ സമയം ഹരിതയെ പിരിച്ചു വിട്ടത് പുനപരിശോധിക്കമമെന്നാവശ്യപ്പെട്ട് ലത്തീഫും രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരും മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തങ്ങൾ സാക്ഷികളാണ്. പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണ് എന്നിങ്ങനെയാണ് കത്തിലെ വിമർശനം. ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നടപടിയോടെ അവസാനിച്ചു എന്നാണ് ലീഗിന്റെ നിലപാടെങ്കിലും തർക്കം തുടരുകയാണെന്ന് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam