സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസലായി ഹർഷദ് വി ഹമീദിന് പുനർനിയമനം

Published : Dec 11, 2024, 01:36 PM ISTUpdated : Dec 11, 2024, 02:04 PM IST
സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസലായി ഹർഷദ് വി ഹമീദിന് പുനർനിയമനം

Synopsis

കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന്റെ സ്റ്റാന്റിംഗ് കോണ്‍സലായി ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു ഹർഷദ് വി ഹമീദ്

ദില്ലി: സുപ്രീംകോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദിന് പുനർനിയമനം നൽകി. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന്റെ സ്റ്റാന്റിംഗ് കോണ്‍സലായി ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു ഹർഷദ് വി ഹമീദ്. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. 2021 ലാണ് ഹർഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കോണ്‍സലായി നിയമിച്ചത്. കഴിഞ്ഞ 23 വർഷമായി സുപ്രീംകോടതി അഭിഭാഷകനാണ് ഹര്‍ഷദ് വി ഹമീദ്.

2013ല്‍ സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡായി. എറണാകുളം ആലുവ സ്വദേശിയാണ്. ആലുവ യു സി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന എം സീതിയുടെ ചെറുമകനാണ് ഹർഷദ് വി ഹമീദ്. അഭിഭാഷകരായ സി.കെ ശശി, നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് സുപ്രീംകോടതിയിലെ കേരളത്തിന്റെ മറ്റ് രണ്ട് സ്റ്റാന്റിംഗ് കോണ്‍സൽമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം