ശസ്ത്രക്രിയ ഉപകരണം വയറിൽ മറന്നുവെച്ച സംഭവം; വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന

Published : Mar 28, 2023, 07:16 AM IST
ശസ്ത്രക്രിയ ഉപകരണം വയറിൽ മറന്നുവെച്ച സംഭവം; വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന

Synopsis

ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് ഹർഷിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു


കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം ഡോക്ടര്‍മാര്‍ വയറില്‍ മറന്നു വെച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന. ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് ഹർഷിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

നീതിതേടി, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി അവസാനവാരം ഹർഷിന സമരം. തുടങ്ങിയപ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് രണ്ടാഴ്ചക്കകം പ്രശ്ന പരിഹാരം കാണുമെന്നായിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച വിശദ പരിശോധനക്ക് ശേഷം ഉടൻ നടപടിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല. ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചപ്പോഴും മറുപടിയില്ലെന്ന് ഹർഷിന പറയുന്നു. 

2017 ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടന്ന ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയെന്നാണ് ഹര്‍ഷിനയുടെ പരാതി. അഞ്ചുവർഷം വേദനതിന്ന് ജീവിച്ചു. ചികിത്സാപിഴവെന്ന പരാതിയിൽ മെഡി. കോളേജ് പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.

കത്രിക ഞാന്‍ വിഴുങ്ങിയതാണോ? ആരോഗ്യ വകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുവതി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു