
കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് ദുരിതപർവ്വം താണ്ടിയ ഹർഷിനക്ക് ഒടുവിൽ സർക്കാർ ജോലി. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ തന്നെയാണ് ഹർഷീന ജോലിക്ക് കയറിയത്. തന്നെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും നീതി ലഭിച്ചെന്നുമായിരുന്നു ഹർഷീനയുടെ പ്രതികരണം.
വയറിനകത്ത് കുടുങ്ങിയ കത്രികയുമായി വേദന തിന്ന് തീർത്ത അഞ്ച് വർഷം. വീഴ്ചവരുത്തിയവർക്കെതിരെ നടപടിയും നഷ്ടപരിഹാരവും തേടി അലഞ്ഞ നാല് വർഷം. ദുരിതകാലം പിന്നിട്ട സന്തോഷവുമായാണ് ഹർഷീന വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. പ്രൻസിപ്പലിനെ കണ്ട്, സർക്കാർ ഉറപ്പ് നൽകിയ ജോലിക്കുള്ള നിയമന ഉത്തരവ് വാങ്ങി. ചികിത്സാ പിഴവ് സംഭവച്ച മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റായാണ് നിയമനം. രാവിലെ പത്ത് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റി.
ഇന്നലെ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും ഹർഷിന നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പ് നൽകിയത്. നീതി ലഭിച്ചുവെന്നും സന്തോഷവും സമാധാനവും തോന്നുന്നുവെന്ന് ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. അവഗണിച്ചവർക്കുള്ള മറുപടിയാണ് ഈ നിയമനമെന്ന് പറഞ്ഞ ഹര്‍ഷിന, കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു. പോരാട്ടത്തിന്റെ വിജയമാണിതെന്ന് പ്രതികരിച്ച ഹര്‍ഷിന, മുഖ്യമന്ത്രി വിഡി സതീശനും ആരോഗ്യമന്ത്രി കെ മുരളീധരനും കൂടെ നിന്നെന്നും നഷ്ട പരിഹാരം ഉറപ്പ് നൽകിയെന്നും കൂട്ടിച്ചേര്‍ത്തു.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയത്. 2022 സെപ്റ്റംബറില്‍ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു, അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതിലടക്കം പിന്നീട് വീഴ്ചയുണ്ടായി. ഇതോടെയാണ് ഹർഷീന സമരത്തിലേക്കിറങ്ങിയത്. സർക്കാർ സംവിധാനത്തിന്റെ പാളിച്ചകൾക്കെതിരെ ഒരു സാധാരണ വീട്ടമ്മ നടത്തിയ പോരാട്ടമാണ് ഇതോടെ വിജയം കാണുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam