ഇതാ ആ 'ഹീറോ'; 5 മണിക്കൂറില്‍ 450 കിലോമീറ്റര്‍ പിന്നിട്ട് വീണ്ടും താരമായ ആംബുലന്‍സ് ഡ്രൈവര്‍

Published : Apr 16, 2019, 05:09 PM ISTUpdated : Apr 16, 2019, 07:09 PM IST
ഇതാ ആ 'ഹീറോ'; 5 മണിക്കൂറില്‍ 450 കിലോമീറ്റര്‍ പിന്നിട്ട് വീണ്ടും താരമായ ആംബുലന്‍സ് ഡ്രൈവര്‍

Synopsis

KL-60 - J 7739 എന്ന ആ ആംബുലൻസിന്റെ വളയം തിരിക്കുമ്പോള്‍ ഹസന്‍റെ മനസ്സില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളും തിരഞ്ഞുമറിഞ്ഞ റോഡുമെല്ലാം ഹസന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴി മാറിക്കൊടുത്തു. കാസർഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സൻ ദേളി എന്ന 34 കാരന്‍ തന്‍റെ ദൗത്യം ഏറ്റവും കൃത്യമായി നിര്‍വ്വഹിച്ചതിന്‍റെ പേരില്‍ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുകയാണ്

തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്ക്ക്  ആംബുലൻസ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിക്കുന്നത് ഒരാളിലേക്കാണ്. ശരവേഗത്തില്‍ കുഞ്ഞിന്‍റെ ജീവനും കൊണ്ട് അമൃതയിലേക്കെത്തിയ ആംബുലന്‍ഡസിന്‍റെ വളയം പിടിച്ച ഹസന്‍ ദേളി താരമായി മാറുകയാണ്. അഞ്ച് മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്.

KL-60 - J 7739 എന്ന ആ ആംബുലൻസിന്റെ വളയം തിരിക്കുമ്പോള്‍ ഹസന്‍റെ മനസ്സില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളും തിരഞ്ഞുമറിഞ്ഞ റോഡുമെല്ലാം ഹസന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴി മാറിക്കൊടുത്തു. കാസർഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സൻ ദേളി എന്ന 34 കാരന്‍ തന്‍റെ ദൗത്യം ഏറ്റവും കൃത്യമായി നിര്‍വ്വഹിച്ചതിന്‍റെ പേരില്‍ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

ഹൃദയ ശസ്‌ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് കുഞ്ഞിനെ കൊണ്ടുന്നത്. രാവിലെ 11.15 ഓടെയാണ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് 4 മണി പിന്നിട്ടപ്പോഴാണ് അമൃതയുടെ കവാടം കടന്ന് വിശ്രമിച്ചത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള  കുഞ്ഞാണ് ഹസന്‍റെ തോളിലേറി ജീവന് വേണ്ടി ആശുപത്രിയില്‍ പോരടിക്കുന്നത്. സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റർ ഉദുമയുടേതാണ് ആംബുലൻസ്. ദീർഘകാലമായി ഹസ്സൻ തന്നെയാണ് ഈ ആംബുലൻസ് ഓടിക്കുന്നത്. 

ഇത് ഹസ്സന്റെ രണ്ടാം ദൗത്യം

ഇതാദ്യമായല്ല ഹസ്സൻ ദേളി ദീർഘദൂര യാത്രകൾ ഏറ്റെടുക്കുന്നത്. 2017 ഡിസംബർ മാസം പത്താം തീയ്യതി മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസർഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സൻ തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സൻ ദൂരം താണ്ടാനെടുത്തത്. കേരളക്കരയുടെ അഭിമാനമായി അന്ന് തന്നെ ഹസ്സൻ മാറിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ