
പത്തനംതിട്ട: പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെയാണ് കേസ് എടുത്തത്. പന്തളം പൊലീസാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചും ആക്രമണകാരിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കോൺഗ്രസ് വക്താവ് അനൂപ് വിആറിന്റെ പരാതിയിലാണ് കേസ്. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് ശാന്താനന്ദ വിദ്വേഷ പ്രസംഗം നടത്തിയത്.
പന്തളം രാജകുടുംബാംഗമായ എആർ പ്രദീപ് വർമ്മയും പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രസംഗം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പന്തളം പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം, സിപിഎം ഏരിയ കമ്മിറ്റി അംഗമായ പന്തളം രാജകുടുംബാംഗമായ പ്രദീപ് വർമ്മ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നാണ് ബിജെപിയുടെ ആരോപണം.