
കൊച്ചി: പി.സി.ജോർജ്ജിനെതിരായ പീഡനപരാതിയിൽ തൻ്റെ കൈയിൽ തെളിവുണ്ടെന്ന് പരാതിക്കാരി. കൃത്യമായ തെളിവോട് കൂടിയാണ് പൊലീസിന് പരാതി നൽകിയത്. എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നോട് അവിടേയും ഇവിടേയും വരാൻ പറഞ്ഞിട്ടുള്ളത് ടെലിഫോണ് സംഭാഷണങ്ങളിലുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരിയുടെ വാക്കുകൾ -
തൃക്കാക്കര തെരഞ്ഞെടുപ്പിനിടെ പിസി ജോർജ്ജ് എന്നെ വിളിച്ച് ഈരാറ്റുപ്പേട്ടയിലെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. പിസി ജോർജ്ജ് ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യല്ലിന് വരുന്നുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. സംഭവം നടന്നത് മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു.അതിനാലാണ് മ്യൂസിയം സ്റ്റേഷനിൽ തന്നെ പരാതി കൊടുത്തത്.
164 എ പ്രകാരം രഹസ്യമൊഴി നൽകിയ ആളാണ് ഞാൻ. കോടതി മുൻപാകെ ഒപ്പിട്ട് നൽകിയ മൊഴിയാണത്. അതിൽ മാറ്റിപ്പറഞ്ഞാൽ കോടതിക്ക് മുന്നിൽ ഉത്തരവാദിത്തം പറയേണ്ടത് ഞാനാണ്. സ്വർണക്കടത്ത് കേസിൽ എനിക്ക് യാതൊരു പങ്കുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വിചാരണ നടക്കുന്ന കേസിലെ പ്രതിയാണ് ഞാനും പക്ഷേ ഡോളർ കടത്ത് പോലെയുള്ള ദേശദ്രോഹ കേസുകളിൽ ഞാനില്ല. യുഡിഎഫ് നേതാക്കൾക്കെതിരെ പരാതി കൊടുത്തതിൻ്റെ പേരിൽ എന്നെ വലിയ രീതിയിൽ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരുണ്ട്. പിസി ജോർജ്ജ് എൻ്റെ ശത്രുവല്ല.
ഷോണ് ജോർജ്ജ് പറയുന്നത് ശരിയാണ്. പിസിയോട് നല്ല രീതിയിൽ പെരുമാറുകയും സൌഹൃദം സൂക്ഷിക്കുകയും ചെയ്ത ആളാണ് ഞാൻ. പക്ഷേ ഷോണിനറയില്ല എന്നോട് വ്യക്തിപരമായി അദ്ദേഹം എങ്ങനെയാണ് പെരുമാറിയത് എന്ന്. സ്വപ്നയും സരിതയും എല്ലാം വീട്ടിൽ വന്നിട്ടുണ്ടെന്ന് ജോർജ്ജിൻ്റെ ഭാര്യ ഇന്നു പറഞ്ഞു. അപ്പോൾ അവർ തന്നെ സമ്മതിക്കുന്നു ഞങ്ങൾക്കെല്ലാം ആ വീട്ടിൽ വരാൻ അവസരമുണ്ടായിരുന്നു എന്ന്. ചാനലുകാർക്ക് മുന്നിൽ വന്ന് കുറേ ആരോപണം ഉന്നയിച്ച് പോകുന്നയാളല്ല ഞാൻ. സ്വർണക്കടത്ത് കേസിൽ എന്നെ കുടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു പിസി. സരിത സ്വപ്നയ്കക്ക് വേണ്ടി സംസാരിക്ക് ബാക്കി പാർട്ടി ഇടപെട്ടോളും എന്ന് പിസി ജോർജ്ജ് പറഞ്ഞാൽ അതേപ്പടി കേട്ട് ചെയ്യാൻ ഞാൻ മണ്ടിയല്ല.
ഒരു സാധാരണ സാമ്പത്തിക കുറ്റകൃത്യ കേസിൽ പ്രതിയായ എന്നെ അറുപത് പൊലീസുകാരുടെ സുരക്ഷയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കോടതികളിൽ കൊണ്ട് നടന്നത് എന്തിന് വേണ്ടിയാണ്. ഞാൻ എന്തിനാണ് സ്വർണക്കടത്ത് കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്? 2014->ൽ ഞാൻ ജയിലിൽ നിന്നിറങ്ങിയത് മുതൽ അങ്ങോട്ടും ഇങ്ങോട്ടും പിസി ജോർജ്ജുമായി വിളിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam