'ബാഗിൽ വെടിയുണ്ട മാത്രമാണെങ്കിൽ കുറ്റകൃത്യമാവില്ല' - കേരള ഹൈക്കോടതി

Published : May 24, 2023, 05:29 PM IST
'ബാഗിൽ വെടിയുണ്ട മാത്രമാണെങ്കിൽ കുറ്റകൃത്യമാവില്ല' - കേരള ഹൈക്കോടതി

Synopsis

കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് ബാഗിൽ നിന്ന് വെടിയുണ്ട പിടികൂടിയ സംഭവത്തിൽ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട്  മഹാരാഷ്ട സ്വദേശിയായ വ്യവസായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു

കൊച്ചി: ബാഗിൽ വെടിയുണ്ട മാത്രമാണെങ്കിൽ കുറ്റകൃത്യമാവില്ലെന്ന് കേരള ഹൈക്കോടതി. തോക്കോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ വെടിയുണ്ട മാത്രം പിടികൂടുന്നത് കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ യാത്രക്കാരന്റെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കേരളാ ഹൈക്കോടതി സിഗിംൾ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ആയുധം കൈവശം വെയ്ക്കുന്നത് കുറ്റകൃത്യം ചെയ്യുന്നതിനുളള  ബോധപൂർ‍വമായ പ്രവർത്തിയാണങ്കിൽ മാത്രമേ അത് കുറ്റകരമാകൂവെന്നും ഹൈക്കോടതി പറഞ്ഞു. ഈ നിയമവശം കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് ബാഗിൽ നിന്ന് വെടിയുണ്ട പിടികൂടിയ സംഭവത്തിൽ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട്  മഹാരാഷ്ട സ്വദേശിയായ വ്യവസായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ കേസിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും
തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ