
കോഴിക്കോട്/ കൊച്ചി: ഹവാല- സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനകളിൽ നിരവധി രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി. തുടർനടപടികളിലേക്ക് ഉടൻ കടക്കും. അതേസമയം, തന്റെ വീട്ടിൽ നടന്ന പരിശോധന ആള്‍ മാറിയാണെന്ന ആരോപണം കൊയിലാണ്ടി സ്വദേശി നൗഷാദ് ഇന്നും ആവർത്തിച്ചു. വീട്ടിൽ നിന്നും കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി ഇന്നലെ പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥര്‍ നൽകിയ രേഖയും നൗഷാദ് മാധ്യമങ്ങളെ കാണിച്ചു.
സ്വർണക്കടത്ത് ഹവാല ഇടപാടുകളുകളുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 10 ഇടങ്ങളിലാണ് ഇന്നലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. കേരളത്തിലേക്കുള്ള സ്വർണക്കള്ളക്കടത്തിലും ഹവാല പണമിടപാടിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. ബന്ധപ്പെട്ടവരെ നോട്ടീസ് നൽകി വിളിപ്പിക്കും. എന്നാൽ, ഇന്നലെ തന്റെ വീട്ടിൽ നടന്ന പരിശോധന ആള്‍ മാറിയാണെന്ന് കൊയിലാണ്ടി സ്വദേശിയായ നൗഷാദ് മാധ്യമങ്ങളോട് ഇന്നും ആവർത്തിച്ചു. വീട്ടിൽ നിന്നും കുറ്റകരമായ ഒരു തെളിവും കണ്ടെത്താനായില്ലെന്ന് പരിശോധനക്ക് ഒടുവിൽ ഇഡി ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചിരുന്നു. ഈ റിപ്പോർട്ടും നൗഷാദ് തെളിവായി പുറത്തുവിട്ടു.
മത്സ്യത്തൊഴിലാളിയായ താനും കുടുംബവും വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നൗഷാദ് പറഞ്ഞു. എന്നാൽ, കൊയിലാണ്ടിയിൽ ആളുമാറി പരിശോധന നടത്തിയെന്ന ആരോപണം ഇഡി വീണ്ടും തള്ളി. കൃത്യമായ വിവരങ്ങളുടെയുെ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്നും ഇഡി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam