
ആലപ്പുഴ: മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും കൊള്ളാത്ത മന്ത്രിമാർ ഉണ്ടെങ്കിൽ അവരെ മാറ്റണമെന്നും ജി സുധാകരൻ എംഎൽഎ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രി, മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ വിശ്വാസമാർജ്ജിച്ചവരാണ് മന്ത്രിമാർ ആകുന്നത്. ആ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കുകയാണ് ഒരു മന്ത്രി. അയാളെ അപ്പോൾ പുറത്താക്കണം. ഇടവും വലവും ഒക്കെ നോക്കേണ്ടതുള്ള കൊണ്ടാണ് മുഖ്യമന്ത്രി അത് ചെയ്യാത്തത് എന്നും സുധാകരൻ പറഞ്ഞു.
പാർലമെൻറിൽ പോയവർക്ക് സംസ്ഥാന ഗവൺമെന്റിൽ മന്ത്രി ആവണം. ഇതൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. സംസ്ഥാന മന്ത്രിസഭയെക്കാൾ എത്രയോ വലിയ പദവിയാണ് പാർലമെൻ്റ് അംഗത്വമെന്നും സുധാകരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ വിമർശനത്തിനെതിരെയും ജി സുധാകരൻ വിമർശനമുന്നയിച്ചു. ആലപ്പുഴ ബീച്ചിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള സുരേഷ് ഗോപിയുടെ സന്ദർശനത്തിനെതിരെ ജി സുധാകരൻ വിമർശനം ഉന്നയിച്ചു. തന്റെ മണ്ഡലത്തിൽ പെട്ട സ്ഥലമാണിത്. അവിടെ സന്ദർശനത്തിനെത്തിയ കാര്യം തന്നെ അറിയിച്ചില്ല. തന്നെ അറിയിക്കാതെ സ്ഥലം സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും സുധാകരൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam