
കോഴിക്കോട്: പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് റെയ്ഡ്. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥൻ സ്വർണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക് , കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഒരു കാറും പിടികൂടി. ഈ കാറിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. കാറിന്റെ രഹസ്യ അറയിൽ ആണ് പണം സൂക്ഷിച്ചത്. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്‌ഡ് രാത്രി 10:45 വരെ നീണ്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam