ലോട്ടറി ഏജൻ്റിനെതിരായ പരാതിയുടെ പേരിൽ ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

By Asianet MalayalamFirst Published Sep 23, 2021, 12:36 PM IST
Highlights

ഈ കമ്പനിയുടെ പാർട്ണർ ആണെന്ന കാരണത്താലാണ് മഞ്ജു ലോട്ടറി ഉടമ മുരളീധരൻ്റെ ഭാര്യ ഷിതയ്ക്കുള്ള സമ്മാനം ലോട്ടറി വകുപ്പ് തടഞ്ഞത്.

തിരുവനന്തപുരം: ലോട്ടറി ഏജൻ്റായ ഭർത്താവിനെതിരെ പരാതിയുണ്ടെന്ന കാരണത്താൽ ഭാര്യയ്ക്ക് സമ്മാനം നൽകാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജന്റിന്റെ ഭാര്യക്ക് ഒന്നാം സമ്മാനം നിഷേധിച്ച ലോട്ടറി വകുപ്പിൻ്റെ നടപടിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലോട്ടറി വകുപ്പിന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ മഞ്ജു ലോട്ടറീസ് ഏജന്റിന്റെ ലൈസൻസ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.  

ഈ കമ്പനിയുടെ പാർട്ണർ ആണെന്ന കാരണത്താലാണ് മഞ്ജു ലോട്ടറി ഉടമ മുരളീധരൻ്റെ ഭാര്യ ഷിതയ്ക്കുള്ള സമ്മാനം ലോട്ടറി വകുപ്പ് തടഞ്ഞത്. 2015-ലെ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കിട്ടിയ 65 ലക്ഷം രൂപ തടഞ്ഞ നടപടിക്കെതിരെയാണ് ഷിത കോടതിയെ സമീപിച്ചത്.  ലോട്ടറി ഏജന്റിനെതിരെ കേസ് ഉണ്ടെങ്കിലും ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സമ്മാനത്തുക  കൈമാറാൻ നിർദേശിക്കുകയായിരുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!