
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ എല്ലാം ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി. പരിപാടി തടയണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സമാന സ്വഭാവത്തിലുളള ചില ഹർജികൾ നിലവിൽ ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയിൽ ഉണ്ട്. ഇത് കണക്കിലെടുത്താണ് കോടതിയുടെ നിർദേശം. നാളെയാണ് ദേവസ്വം ബെഞ്ച് ഹർജികൾ വീണ്ടും പരിഗണിക്കുക.