കേരളത്തിനുള്ള വാക്സീൻ വിഹിതം കൃത്യമായി നൽകുന്നുണ്ടെന്ന് കേന്ദ്രം; നടപടികളാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൈക്കോടതി

By Web TeamFirst Published May 7, 2021, 2:19 PM IST
Highlights

വാക്സീനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം കൊവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു.വാക്‌വിനേഷൻ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാൻ പൊലീസും വാക്സിനേഷൻ കേന്ദ്രങ്ങളും യോജിച്ച് പ്രവർത്തിക്കണം. വാക്സിനേഷൻ സെൻററുകളിൽ ആവശ്യമായ എല്ലാ സൌകര്യവും പൊലീസ് നൽകണം.

കൊച്ചി: കേരളത്തിനുള്ള വാക്സീൻ വിഹിതം കൃത്യമായി നൽകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയില്‍. പ്രസ്താവനകളല്ല നടപടികളാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വിശദമാക്കി.വാക്സീൻ വിതരണത്തിൽ ഒരു കർമപദ്ധതി വേണമെന്നും കോടതി ആവശ്യപ്പെട്ടു.കേരളം ആവശ്യപ്പെട്ട ഡോസ് വാക്സീനിൽ ബാക്കി എപ്പോൾ കിട്ടും എന്ന് വ്യക്തയില്ല,വാക്സീൻ ലഭിക്കില്ലേ എന്ന ആശങ്കയിലാണ് ജനങ്ങൾ ഉള്ളത്.


കേന്ദ്രസർക്കാർ പരമാവധി ചെയ്യുന്നതായി കോടതിക്ക് അറിയാമെന്നും ഹൈക്കോടതി. കേരളത്തിലെ വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് സംബന്ധിച്ച് പരാതി പരിഗണിക്കുകയായിരുന്ന ഹൈക്കോടതി. വാക്സീൻ ക്ഷാമം എപ്പോൾ പരിഹരിക്കുമെന്ന് കേന്ദ്രം അറിയിക്കണം. ആവശ്യപ്പെട്ട ഡോസുകൾ എപ്പോൾ ലഭിക്കുമെന്നും അറിയിക്കണമെന്നും കോടതി കേന്ദ്രത്തെ അറിയിച്ചു.ആവശ്യപ്പെട്ട ഡോസുകൾ എപ്പോൾ ലഭിക്കുമെന്നും അറിയിക്കണം, വാക്സീനു വേണ്ടി ആളുകൾ പരക്കം പായുന്ന സ്ഥിതിയാണുള്ളതെന്നും കോടതി വിശദമാക്കി.

വാക്സീനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം കൊവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു.വാക്‌വിനേഷൻ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാൻ പൊലീസും വാക്സിനേഷൻ കേന്ദ്രങ്ങളും യോജിച്ച് പ്രവർത്തിക്കണം. വാക്സിനേഷൻ സെൻററുകളിൽ ആവശ്യമായ എല്ലാ സൌകര്യവും പൊലീസ് നൽകണം. ഇക്കാര്യത്തിൽ 24 മണിക്കൂറിനകം എല്ലാ സ്റ്റേഷനുകളിലേക്കും സർക്കുലർ അയക്കണം. ആശങ്കയും പരക്കം പാച്ചിലും സ്ഥിതി മോശമാക്കുമെന്ന് ജനങ്ങൾ മനസിലാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വാക്സീൻ കേന്ദ്രങ്ങളിൽ പലയിടത്തും വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്ന് കോടതി നിരീക്ഷിച്ചു.എറണാകുളം ജനറൽ ആശുപത്രിയിലും ഇന്ന് വലിയ തിരക്ക് ഉണ്ടായി. കൊവിഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

click me!