ശബരിമല സീസൺ: കെഎസ്ആർടിസിക്ക് പിഎസ്‍സി ലിസ്റ്റിൽ നിന്ന് ഡ്രൈവര്‍മാരെ നിയമിക്കാം

By Web TeamFirst Published Nov 19, 2019, 1:16 PM IST
Highlights

സ്പെഷ്യൽ സർവ്വീസ് നടത്തുന്നത് 504 ബസുകളാണ്.  പരിചയ സമ്പന്നരായ 1386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കാം. 

കൊച്ചി: ശബരിമല സീസണിൽ സ്പെഷ്യൽ സർവ്വീസ് നടത്താൻ 1386 ഡ്രൈവർമാരെ കെഎസ്ആർടിസിക്ക് പിഎസ്‍സി ലിസ്റ്റിൽ നിന്ന് താൽക്കാലികമായി നിയമിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ച് വിധി. 

സ്പെഷ്യൽ സർവ്വീസ് നടത്തുന്ന 504 ബസുകൾക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ-നിലക്കൽ റൂട്ടിൽ പരിചയസമ്പത്തുള്ള ഡ്രൈവർമാർ തന്നെ വേണമെന്നും കെഎസ്ആർടിസി അഭ്യർത്ഥിച്ചു. സീസൺ ആയ നവംബർ 16 മുതൽ 2020 ജനുവരി 31 വരെ താൽക്കാലികമായി നിയമനം മതിയെന്ന വാദമാണ് കോടതി അംഗീകരിച്ചത്.

പിരിച്ചുവിട്ട എം പാനലുകാരെ നിയമിക്കരുതെന്നും കോടതി പറഞ്ഞു. ശബരിമലയിലെ റൂട്ടിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പരിചയസമ്പന്നരായ സ്ഥിരം ഡ്രൈവർമാര്‍ തന്നെ വേണം എന്ന് നിര്‍ദ്ദേശിച്ചത്.  

click me!