'വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ അദ്ദേഹം സ്ഥാനം ഉപയോഗിച്ചിട്ടില്ല'; സുകുമാരൻ നായരെ പുകഴ്ത്തി തിരുവഞ്ചൂർ

Published : Aug 19, 2026, 06:43 PM IST
Sukumaran Nair

Synopsis

എൻഎസ്എസ് സ്ഥാപനങ്ങൾക്ക് മേന്മ സുകുമാരൻ നായരുടെ കാലത്ത് ഛിദ്രശക്തികളെ എൻഎസ്എസിൽ നിന്നും അദ്ദേഹം അകറ്റിനിർത്തിയിട്ടുണ്ടെന്നും തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ ശക്തമായ നിലപാടെടുത്ത ആളാണ് ജി സുകുമാരൻ നായർ. വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ അദ്ദേഹം ഒരിക്കലും സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സമുദായ താൽപര്യം മുൻനിർത്തി മാത്രമാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. സുകുമാരൻ നായരുടെ കാലത്ത് എൻഎസ്എസിന്റെ ആസ്തി വകകൾ പലമടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

എൻഎസ്എസ് സ്ഥാപനങ്ങൾക്ക് മേന്മ സുകുമാരൻ നായരുടെ കാലത്ത് ഛിദ്രശക്തികളെ എൻഎസ്എസിൽ നിന്നും അദ്ദേഹം അകറ്റിനിർത്തിയിട്ടുണ്ടെന്നും തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചു. സമീപ കാലത്ത് ​മുൻമന്ത്രി ​ഗണേഷ് കുമാറും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിൽ വാക്പോരുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ കുറിപ്പെന്നതും ശ്രദ്ധേയം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കും, ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടും: മന്ത്രി ടി സിദ്ധിഖ്
തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 131 ഗ്രാം എംഡിഎംഎ പിടികൂടി, തുണി കച്ചവടത്തിന്‍റെ മറവിലുള്ള ലഹരി വിൽപ്പനക്ക് പൂട്ട്