'സുപ്രീംകോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നു'; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

Published : Mar 29, 2022, 03:09 PM ISTUpdated : Mar 29, 2022, 03:27 PM IST
'സുപ്രീംകോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നു'; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

Synopsis

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തില്‍ പൊതുജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം നിരുത്തരവാദപരമാണ്. നിയമവാഴ്ച ഉറപ്പാക്കേണ്ട സർക്കാരിന്‍റെ ഇത്തരം നടപടികൾ ആപൽക്കരമെന്നും സഭാധ്യക്ഷന്‍

കോട്ടയം: സഭാതര്‍ക്കത്തില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ (Baselios Marthoma Mathews). പരമോന്നത നീതിപീഠത്തിന്‍റെ വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന രീതിയിൽ സംസ്ഥാന സര്‍ക്കാര്‍ പ്രവർത്തിക്കുകയാണെന്നും ഇത്തരം നടപടികൾ ആശങ്കാജനകമെന്നും ബാവ പറഞ്ഞു. ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തില്‍ പൊതുജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം നിരുത്തരവാദപരമാണ്. നിയമവാഴ്ച ഉറപ്പാക്കേണ്ട സർക്കാരിന്‍റെ ഇത്തരം നടപടികൾ ആപൽക്കരമാണ്. സഭ എല്ലാക്കാലവും ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് മുന്നേറിയത് ഈ വെല്ലുവിളികളേയും സഭ പ്രാർത്ഥനാപൂർവ്വം അതിജീവിക്കുമെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പറഞ്ഞു.

  • ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ വാക്കുകള്‍

സഭയുടെ പൈതൃക സംരക്ഷണം ഉറപ്പാക്കുന്നതിന് ഭരണഘടനാ അനുസൃതുമായി സുപ്രീംകോടതി അനുവദിച്ച് നല്‍കിയിട്ടുള്ള വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന നിലയിലുള്ള കേരള സര്‍ക്കാരിന്‍റെ നടപടികളെ ആശങ്കയോടെയാണ് സഭ വീക്ഷിക്കുന്നത്. പൊതുജനാഭിപ്രയം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം എത്രയോ നിരുത്തരവാദപരമായ സമീപനമാണ്. നിയമവാഴ്ച്ച ഉറപ്പാക്കേണ്ട ഒരു ജനാധിപത്യ ഗവണ്‍മെന്‍റില്‍ നിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ ആപല്‍ക്കരമാണ്. സഭ എല്ലാക്കാലവും ഇത്തരത്തിലുള്ള വെല്ലുവിളകളെ അഭിമുഖീകരിച്ചാണ് മുന്നേറിയിട്ടുള്ളത്. സത്യം നിലനില്‍ക്കുക തന്നെ ചെയ്യും. ഈ വെല്ലുവിളികളെയും നാം അതിജീവിക്കുമെന്നതില്‍ സംശയിക്കേണ്ട കാര്യമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വ‍ർ; 'സത്യങ്ങൾ നാളെ വിളിച്ചു പറയും, മെൻസ് കമ്മീഷൻ വിഷയത്തിൽ ജയിക്കും'
കോടതി വ്യവഹാരങ്ങളില്‍ പെടുന്നവർ വഴിപാട് നടത്തുന്ന ക്ഷേത്രം, ജഡ്ജിയമ്മാവൻ കോവിലിൽ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍