പത്താംക്ലാസ് ചോദ്യക്കടലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

Published : Apr 19, 2021, 07:33 PM ISTUpdated : Apr 19, 2021, 07:45 PM IST
പത്താംക്ലാസ് ചോദ്യക്കടലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

Synopsis

ഇന്ന് രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10 30നാണ് ഇദ്ദേഹം വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇന്ന് രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് ഇദ്ദേഹം വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പ് അംഗങ്ങളിൽ തന്നെ ചിലർ, സ്ക്രീൻ ഷോർട്  എടുത്തു മേലധികാരികൾക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, വിഷയത്തെക്കുറിച്ച് പരിശോധിച്ചാണ് നടപടിയെടുത്തത്. ഡിഡിഇ സ്കൂളിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. പ്രധാന അധ്യാപകന്റെ ഫോൺ ഇന്റലിജൻസ് പിടിച്ചെടുത്തു. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്